Articles SABARIMALA DIARY spiritual

ശബരിമലയിലെ തിരുവാഭരണങ്ങൾ ചാർത്തുന്ന മറ്റൊരു ശാസ്‌താലയം

banner

പത്തനംതിട്ട ജില്ലയിലെ റാന്നി വില്ലേജിലാണ് ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കരുതപ്പെടുന്ന കക്കാട്ടുകോയിക്കല്‍ ശ്രീധർമ്മ ശാസ്താ ക്ഷേത്രം സ്ഥതിചെയ്യുന്നത്.ഈ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയായിട്ടാണ് ശബരിമല നിലകൊള്ളുന്നത്.. പന്തളം രാജാവ് ഇവിടെ പെരുനാട് താമസിച്ചാണ് ശബരിമലയിലെ പുരാതന ക്ഷേത്രം പണിയികഴിപ്പിച്ചതെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത് .അന്ന് രാജാവ് പ്രാർത്ഥനയ്ക്കായി സ്ഥാപിച്ച ക്ഷേത്രമാണ് പെരുന്നാട്ടിലെ കക്കാട്ടുകോയിക്കല്‍ ശ്രീധർമ്മ ശാസ്താ ക്ഷേത്രമെന്നാണ് വിശ്വാസം .

ആ വിശ്വാസത്തിന്റെ പിൻബലത്തിലാണ് ഇന്നും പന്തളത്തു നിന്നും ശബരിമലയിൽ ചാർത്താൻ കൊണ്ടുപോകുന്ന തിരുവാഭരണങ്ങൾ ഇവിടെ കക്കാട്ടുകോയിക്കൽ ശാസ്താ വിഗ്രഹത്തിലും ചാർത്തുന്നത് .
മകരവിളക്ക് കഴിഞ്ഞു നടയടച്ചു തിരുവാഭരണങ്ങൾ തിരിച്ചെഴുന്നളുന്ന വേളയിലാണ് കക്കാട്ട് കോയിക്കൽ ശാസ്താവിനെ അതെ അടയാഭരണങ്ങൾ അണിയിക്കുന്നത് .

ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് തിരുവാഭരണം കണ്ടുതൊഴാന്‍ അവസരം കിട്ടുന്ന ക്ഷേത്രമെന്ന പ്രത്യേകത കൂടിയുണ്ട് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിന് . ഇവിടുത്തെ ക്ഷേത്രത്തിന് ശബരിമല സന്നിധാനവുമായി വളരെ ബന്ധമുണ്ട്. വിഗ്രഹങ്ങളുടെ സാദൃശ്യം, രണ്ട് വിഗ്രഹങ്ങളും ഒരേ അളവിലും ഭാവത്തിലുമുള്ളതാണ്. പണ്ട് ശബരിമലയില്‍ ഉത്സവം അഞ്ച് ദിവസവും ബാക്കി അഞ്ച് ദിവസം പെരുനാട്ടിലുമായിരുന്നു നടന്നുവന്നത്.

ഇവിടെ രണ്ടിടത്തെ ഉത്സവത്തിനും പള്ളിവേട്ടയ്ക്ക് നായാട്ടുവിളിയുണ്ട്. അതിനുള്ള അവകാശം പന്തളം രാജാവ് ഇവിടുത്തെ കോയിക്ക മണ്ണില്‍ കുടുംബത്തിനാണ് നല്‍കിയിട്ടുള്ളത്. മകരം എട്ടിന് നടക്കുന്ന തിരുവാഭരണം ചാര്‍ത്ത് മഹോത്സവത്തിനും നായാട്ടുവിളിയുണ്ട്. പമ്പാനദിയുടെ കൈവഴിയായ കക്കട്ടാറിനോടു ചേര്‍ന്നുള്ള ക്ഷേത്രം മണ്ണാറക്കുളഞ്ഞി – പമ്പ റോഡില്‍ മഠത്തുംമൂഴി കവലയില്‍നിന്ന് ഇടത്തോട്ട് ഒരുകിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത് .

Related posts

വരുന്നു…. ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ “പ്രണാശ്”…

Sanoj Nair

ഇതാണ് ശബരിമല …ഭാഗം 16

Sanoj Nair

ഗാന ഗന്ധർവ്വൻ എട്ട് സംവത്സരത്തിൻ നിറവിൽ…

SURYA Rajiv

Leave a Comment