Articles

ഗ്രേറ്റ് ഇന്ത്യന്‍ സെയിൽ ;ആമസോണിൽ വണ്‍പ്ലസ് ഫോണുകള്‍ക്ക് മികച്ച ഓഫറുകള്‍

banner

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വണ്‍പ്ലസ് ഫോണുകള്‍ക്ക് മികച്ച ഓഫറുകള്‍ . വണ്‍പ്ലസ് 7 പ്രോയുടെ ടോപ്പ് വേരിയന്‍റിന് 43,000 രൂപയാണ് ഓഫർ പ്രൈസ് . കൂടാതെ, എല്ലാ വണ്‍പ്ലസ് ഫോണുകളും ശ്രദ്ധേയമായ ഒഫറുകളാണ്‌ ആമസോൺ ഒരുക്കുന്നത് .

നിലവില്‍ പ്രീമിയം സെഗ്‌മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫോണുകളിലൊന്നായ വണ്‍പ്ലസ് 7 ടി 34,999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. 37,999 രൂപയ്ക്ക് പുറത്തിറങ്ങിയ ഫോണ്‍, 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റാണിത്. പ്രതിമാസം 3,890 രൂപ മുതല്‍ ആരംഭിക്കുന്ന വണ്‍പ്ലസ് 7 ടിയില്‍ ചിലവ് കുറഞ്ഞ ഇഎംഐ ഓപ്ഷനുകള്‍ ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.

അടുത്തത് വണ്‍പ്ലസ് 7 പ്രോയാണ്, അല്പം പഴയ സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്‌സെറ്റ് ഉണ്ടായിരുന്നിട്ടും, ഇന്നും വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒന്നാണ് ഇത്. ആമസോണില്‍ 8 ജിബി റാമും 256 ജിബി സ്‌റ്റോറേജുമുള്ള ഹൈഎന്‍ഡ് വേരിയന്റ് 42,999 രൂപയ്ക്ക് മാത്രമാണ് വണ്‍പ്ലസ് വില്‍ക്കുന്നത്, ഇത് ലോഞ്ച് വിലയേക്കാള്‍ 10,000 രൂപ കുറവാണ്. 3,883 രൂപ മുതല്‍ 12 മാസം വരെ ആമസോണ്‍ നോ കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യുന്നു. 2,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും വണ്‍പ്ലസ് 7 പ്രോയില്‍ ലഭ്യമാണ്.

ഇതിന് പുറമേ നിരവധി ഓഫറുകള്‍ വേറെയുമുണ്ട്. പഴയ ഫോണിനായി ഒരു നല്ല എക്‌സ്‌ചേഞ്ച് ഓഫര്‍ നേടാനും വണ്‍പ്ലസ് ഫോണില്‍ നിന്ന് ഡിസ്‌ക്കൗണ്ട് നേടാനും ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ ആമസോൺ അവസരമൊരുക്കുന്നു .

Related posts

സാവിത്രി ബായ് ഫൂലെ: ചിന്താപരിവർത്തനത്തിന് തിരി കൊളുത്തിയ ഇന്ത്യൻ വനിത .

SURYA Rajiv

നന്ദിയുടെ ചെവിയിൽ ഭക്തർ പ്രാർത്ഥന നടത്തുന്നത് എന്തിന് ?

SURYA Rajiv

ശരണംവിളിയുടെ തത്ത്വം

Sanoj Nair

Leave a Comment