Articles film

പ്രാർത്ഥനകൾ വിഫലമായില്ല ,ചിരിയുടെ തമ്പുരാൻ വീണ്ടും ക്യാമറക്ക് മുന്നിൽ

banner

ഒടുവിൽ മലയാളികളുടെ ആ പ്രാർത്ഥന സഫലമാകുന്നു ഏതാനും വർഷങ്ങൾക്കു മുൻപ് കോഴിക്കോട് വച്ച് നടന്ന കാർ അപകടത്തിലൂടെ ഗുരുതരമായി പരിക്കേറ്റ് നിശബ്ദനായി പോയ ജഗതി ശ്രീകുമാർ പതിയെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്.

കഴിഞ്ഞ ദിവസം സ്വന്തം ജീവിതം പശ്ചാത്തലമാക്കിയ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് ജഗതി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത് . ഗോകുലം ഗ്രൂപ്പിനായി സംവിധായകൻ സിധിൻ ആണ് ജഗതിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള പരസ്യചിത്രം ഒരുക്കിയത് .ജഗതിയുടെ മകൻ രാജ്കുമാറും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനും ഉൾപ്പെടെയുള്ളവർ അഭിനേതാക്കളായി ജഗതി ശ്രീകുമാറിന് ഒപ്പം ഈ പരസ്യചിത്രത്തിലുണ്ട് . പഠിച്ച കലാലയത്തിലേക്ക് ജഗതി മടങ്ങി വരുന്നതും സുഹ്യത്തുക്കളുമായി ഒത്തു ചേരുന്നതുമാണ് ഒന്നര മിനിട്ടു ദൈർഖ്യമുള്ള ഈ പരസ്യ ചിത്രത്തിലുള്ളത്.

വഴുതക്കാട് ഗവ.വിമൻസ് കോളജിലായിരുന്നു ഈ പരസ്യത്തിന്റെ ചിത്രീകരണം നടന്നത്. ജഗതി ശ്രീകുമാറിന്റെ ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ ആണ് ഗോകുലം ഗോപാലൻ ഈ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മാർ ഇവാനിയോസ് കോളജിൽ ജഗതിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മാത്തുക്കുട്ടിയും പ്രിയ അധ്യാപികയായ മേഴ്‌സിയും ഈ പരസ്യ ചിത്രത്തിന്റെ ഭാഗമാണ്. അങ്ങനെ ജീവിതത്തിലേക്ക് പതുക്കെ മടങ്ങി വന്നത് പോലെ സിനിമയിലേക്കും ജഗതി ശ്രീകുമാർ മടങ്ങി വരണേ എന്ന ആരാധകരുടെ പ്രാർഥനയും സാർത്ഥകമാവുകയാണ്

Related posts

ജ്യോതിഷവും ദിനചര്യയും

admin

ഈ മാസത്തിൽ എന്തൊക്കെ കൃഷി ചെയ്യാം ?

Sanoj Nair

ഇത് ഭാരതമാണ് ! ഇവിടെ സ്ത്രീയുടെ മറുവാക്ക് ശക്തിയെന്നാണ്. !

admin

Leave a Comment