Articles Featured

നിങ്ങളുടെ ഈ ആഴ്ച

banner

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4):ഭാഗ്യം കുറയുന്ന വാരമാണ്.പിതൃക്കൾക്ക് കർമ്മങ്ങൾ ചെയ്യുക.ശിവന് നെയ്‌വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക.ജോലിയിൽ പുരോഗതിയുണ്ടാകും.വീഴ്ചകൾ പറ്റാതെ നോക്കണം.കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടും.നല്ല ദിവസം 25 ബുധൻ.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):തൊഴിലിൽ ഉയർച്ചയും അഭിനന്ദനവും പ്രതീക്ഷിക്കാവുന്നതാണ്.പുതിയ വാഹനം വാങ്ങാനുള്ള യോഗം കാണുന്നു.ദൂരയാത്രകൾ നടത്തേണ്ടി വരും.കലാരംഗത്തുള്ളവർക്കും ഗുണകരമായ ആഴ്ചയാണ്.ഗണപതിപ്രീതി വരുത്തുക.നല്ല ദിനം 24 ചൊവ്വാഴ്ച.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4):ജോലി തേടുന്നവർക്ക് അനുകൂല സമയം.മാതാപിതാക്കളുമായി തർക്കങ്ങൾക്ക് സാധ്യത.മക്കളുടെ വിദ്യാഭ്യാസം ജോലി ഇവയിൽ പുരോഗതിയുണ്ടാകും.വിദേശയാത്രക്ക് യോഗം കാണുന്നു.ധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുതിരി കത്തിക്കുക.നല്ല ദിവസം,27 വെള്ളി.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): പുതിയ ബിസിനസ് തുടങ്ങാൻ പറ്റിയ സമയമാണ്.കെട്ടിക്കിടന്ന ധനം വന്നു ചേരും.ഭാഗ്യമുള്ള ആഴ്ചയാണ് വരുന്നത്.ആരോഗ്യം മെച്ചപ്പെടും.കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.ഇരുചക്ര വാഹനം വാങ്ങാനുള്ള യോഗവും കാണുന്നു.നല്ല ദിവസം 24 ചൊവ്വ.ശിവപ്രീതി വരുത്തി പ്രാർത്ഥിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും നല്ല സമയം.കച്ചവടക്കാർക്ക് പൊതുവെ നല്ല വാരമല്ല.കുടുംബത്തിൽ കലഹമുണ്ടാകാതെ സൂക്ഷിക്കുക.കലാകാരന്മാർക്കും നല്ല കാലമാണ്.ദോഷപരിഹാരമായി ലളിത സഹസ്രനാമം എന്നും ജപിക്കുക.നല്ല ദിവസം,23 തിങ്കൾ.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): ഗണപതിക്ഷേത്രത്തിൽ 3 നാളികേരം ഉടയ്ക്കുക.ഗുണദോഷ സമ്മിശ്രമായ ആഴ്ചയാണ്.വിദ്യാഭ്യാസം ചെയ്യുന്നവർക് പൊതുവെ കുഴപ്പമില്ല.ജോലിക്കാർ കൂടുതൽ ജോലിയിൽ ശ്രദ്ധിക്കണം.മേലധികാരിയുമായി തർക്കത്തിന് സാധ്യതയുണ്ട്.ആരോഗ്യം തൃപ്തികരം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): വിദേശയാത്രയ്ക്ക് അനുകൂലസമയം.വിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴ്ചകളിൽ ദർശനം നടത്തി തുളസിമാല സമർപ്പിക്കുക.പുതിയ കോഴ്സുകൾ തിരഞ്ഞെടുക്കാൻ പറ്റിയ സമയം.ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.നല്ല ദിവസം,28 ശനി.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): വിവാഹക്കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കാം.വിവാഹം നടത്താനും പറ്റിയ സമയം.പുതിയ വാഹനം വാങ്ങാനുള്ള യോഗം കാണുന്നു.ബന്ധുക്കളുമായി തർക്കങ്ങൾ ഉണ്ടാകും.കുട്ടികളുടെ വിദ്യാഭ്യാസം ജോലി എന്നിവ മെച്ചപ്പെടും.ദുർഗ്ഗാദേവീക്ഷേത്രത്തിൽ ദർശനം നടത്തുക.നല്ല ദിനം,23 തിങ്കൾ.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): പ്രശ്നങ്ങളൊക്കെ കുറയാനും,ആരോഗ്യം മെച്ചപ്പെടാനും യോഗം.കുട്ടികളുടെ ജോലി വിഷയത്തിൽ തീരുമാനമാകും.വിവാഹകാര്യങ്ങൾ ആലോചിച്ചു തുടങ്ങാം.സുബ്രമണ്യസ്വാമിക്ക് നാരങ്ങാമാല വഴിപാടായി നൽകുക.കലാകാരന്മാർക്കും കച്ചവടക്കാർക്കും ഗുണങ്ങൾ കാണുന്നു.നല്ല ദിവസം,25 ബുധൻ.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):ജോലിക്കാർക്കു അനുകൂലമായ സ്ഥലം മാറ്റത്തിനോ കയറ്റത്തിനോ യോഗം കാണുന്നു. ആരോഗ്യകാര്യങ്ങൾ മെച്ചപ്പെടും.എഴുത്തുകാർക്കും കലാകാരന്മാർക്കും അത്ര നല്ല സമയമല്ല.കുട്ടികളുടെ വിവാഹ,വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.നവഗ്രഹ ക്ഷേത്രത്തിൽ ബുധനും ശനിക്കും, പുഷ്‌പാഞ്‌ജലി നടത്തണം.ശിവന് ജലധാര നടത്തണം. നല്ല ദിവസം 27 വെള്ളി.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):ഗുണദോഷ സമ്മിശ്രമായ ഒരു ആഴ്ചയാണ് വരുന്നത്.വിവാഹ,ജോലികാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും.ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തുക.നല്ല ദിവസം 27 വെള്ളി.കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ശ്രദ്ധിക്കണം.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):ഭാഗ്യം വന്നു ചേരാനുള്ള യോഗം കാണുന്നു ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.വീഴ്ചകൾ പറ്റാതെ ശ്രദ്ധിക്കുക.കുട്ടികളുടെ വിദ്യാഭ്യാസം നന്നാകും.കജോലിസംബന്ധമായി സ്ഥലം മാറ്റത്തിന് സാധ്യത.ശിവക്ഷേത്രത്തിൽ കൂവളമാല സമർപ്പിക്കുക.
നല്ല ദിവസം,28 ശനി.

Related posts

അന്നത്തെ ശബരിമല

Sanoj Nair

തമിഴകത്തെ കേരളീയ പ്രൗഢി

Sanoj Nair

ശകുനം : ഭാരതീയ വീക്ഷണത്തിൽ

admin

Leave a Comment