Articles

നന്ദിയുടെ ചെവിയിൽ ഭക്തർ പ്രാർത്ഥന നടത്തുന്നത് എന്തിന് ?

banner

ശിവൻെറ അമ്പലത്തിൽ പോകുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഭക്തജനങ്ങൾ നന്ദിയുടെ ചെവിയിൽ മന്ത്രിക്കുന്നതും പ്രാർത്ഥിക്കുന്നതും. ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഒരിക്കൽ ദേവി പാർവ്വതിക്ക് തൻെറ ഓർമ്മശക്തി നഷ്ടപ്പെട്ടു. ഇതുകണ്ടു് ഭഗവാൻ ശിവനു് ഒരുപാട് മനോദുഃഖമായി. ഭഗവാൻ ശിവൻ ദേവി പാർവ്വതിയേയും കൂട്ടി മനശ്ശാന്തിക്കായുള്ള ആത്മീയ പ്രാർത്ഥന തുടങ്ങി. നന്ദീകേശ്വരനും സ്വയം ധ്യാനത്തിൻെറ ഭാഗമാവാൻ തീരുമാനിച്ചു. ഭഗവാൻ ശിവൻെറ മുൻപിൽ അമ്പലങ്ങളിൽ കാണുന്ന നന്ദിരൂപം പോലെ ആണ് ഇരുന്നതു്. ഈ സമയം ജലന്ധരൻ, ശിവൻെറ ഒരു ശത്രു ദേവി പാർവ്വതിയെ തട്ടിക്കൊണ്ടുപോയി. ശിവൻ ഇതൊന്നും അറിയാതെ ധ്യാനം തുടർന്നു ദേവി ദേവന്മാരെല്ലാവരും ഭയന്നു. എങ്ങനെ ഈ സംഭവം ഭഗവാൻ ശിവനെ അറിയിക്കും. അവർ ഗണപതിയെ ഇതിനായി നിയോഗിച്ചു. ഭഗവാൻ ശിവനെ ധ്യാനത്തിൽ നിന്ന് എഴുന്നേല്പിക്കാൻ ഗണപതിക്ക് സാധിച്ചില്ല. ഗണപതിയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. ഒന്ന് നന്ദിയെ നോക്കി, എന്നിട്ട് പറയാനുള്ളതെല്ലാം നന്ദിയുടെ ചെവിയിൽ പറഞ്ഞു. നന്ദികേശ്വരൻ താൻ കേട്ടതെല്ലാം ഭഗവാൻ ശിവനോടു് പറഞ്ഞു. അതുകേട്ട് ഭഗവാൻ ശിവൻ ധ്യാനത്തിൽ നിന്ന് ഉണർന്നു. അന്ന് മുതൽ തുടങ്ങിയതാണു് ശിവഭക്തർ തങ്ങളുടെ ആവശ്യങ്ങളും മറ്റും നന്ദിയുടെ ചെവിയിൽ പറയുന്നത്. അത് അപ്പോൾ തന്നെ ശിവൻെറ ചെവിയിൽ എത്തുന്നു. ഭക്തജനങ്ങളുടെ ആഗ്രഹങ്ങൾ ഭഗവാൻ ശിവൻ വേഗം പൂർത്തീകര ക്കുന്നു എന്ന് വിശ്വാസം

Related posts

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ?

Sanoj Nair

ഇന്ന് വിനായക ചതുർത്ഥി

Sanoj Nair

ഹൈന്ദവ നവോത്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ സന്യാസിശ്രേഷ്ഠൻ ;ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി

SURYA Rajiv

Leave a Comment