Articles Featured

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ?

banner

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4):ഭാഗ്യമുള്ള വാരമാണ് വരുന്നത്.ആരോഗ്യകാര്യങ്ങൾ മെച്ചപ്പെടും.കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങൾ നന്നാകും.
വിവാഹക്കാര്യങ്ങളില്‍ തീരുമാനത്തിന് സാധ്യതയുണ്ട്.ജോലി കിട്ടാൻ സാധ്യത.നല്ല ദിവസം 11 ,വ്യാഴം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):കുടുംബത്തിൽ കലഹത്തിന് സാധ്യത.തൊഴിൽ മേഖലയിൽ ഉയർച്ചപ്രതീക്ഷിക്കാം .ദേവീ ക്ഷേത്ര ദർശനം നടത്തണം.വിദ്യാഭ്യാസ,ജോലി കാര്യങ്ങളിൽ ഗുണപരമായ മാറ്റമുണ്ടാകും.നല്ല ദിവസം 10 ചൊവ്വ ,ബുധൻ.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4):പുതിയ ജോലിക്ക് സാധ്യതയുണ്ട്.മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. വിദേശത്തു ജോലിക്കു സാധ്യത കാണുന്നു.മഹാവിഷ്ണുവിനെ ഉപാസിക്കുക.നല്ല ദിവസം 9 ,തിങ്കൾ

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): വിവാഹകാര്യങ്ങൾ ആലോചിക്കാനും നടത്താനും യോജിച്ച സമയം.വാഹനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.ആരോഗ്യകാര്യങ്ങളും ശ്രദ്ധിക്കുക. ശിവന് പിൻവിളക്കു കൊളുത്തി പ്രാർത്ഥിക്കുക.നല്ല ദിവസം,12 വ്യാഴം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):ഗുണഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ആഴ്ചയാണ്.കഷ്ടതകൾ കുറയും.പുതിയ വീട് വയ്ക്കാനുള്ള ആലോചനകൾ നടക്കും.സന്താനങ്ങൾക്കും നല്ല കാലമാണ്ശിവക്ഷേത്രത്തിൽ ജലധാര നടത്തുക.നല്ല ദിവസം, 12 വ്യാഴം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): പുതിയ തൊഴിൽ മേഖലയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും.കുട്ടികൾക്ക് അംഗീകാരങ്ങൾക്കു യോഗമുണ്ട്.നല്ല ദിവസം,13 വെള്ളി.ഗണപതിക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): കുടുംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാകും.വിദേശയാത്രയ്ക്ക് അനുകൂലസമയം. പുതിയ തോളിൽ ലഭിക്കാനും സാധ്യതയുണ്ട്.വിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴ്ച ദർശനം നടത്തി തുളസിമാല സമർപ്പിക്കുക.നല്ല ദിവസം,9 തിങ്കൾ.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): വിവാഹക്കാര്യങ്ങളിൽ തടസ്സം
മാറും. ആരോഗ്യം മെച്ചപ്പെടും.പുതിയ വീടിന്റെ നിർമ്മാണം തുടങ്ങുംആർക്കും കടമായി ഒന്നും നൽകരുത്.ദുർഗ്ഗാദേവീക്ഷേത്രത്തിൽ ദർശനം നടത്തുക.നല്ല ദിനം,10 ചൊവ്വ.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ബന്ധുജനങ്ങളിൽ നിന്ന് തർക്കങ്ങൾക്ക് സാധ്യതയുണ്ട്.കുട്ടികളുടെ വിദ്യാഭ്യാസം ശ്രദ്ധിക്കണം.
അർഹിക്കുന്ന അംഗീകാരം വന്നുചേരും.ശിവക്ഷേത്രത്തിൽ കൂവളത്തില കൊണ്ട് അർച്ചന കഴിക്കുക.നല്ല ദിവസം 12 വ്യാഴം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): നല്ലൊരു വാരമാണ് വരാൻ പോകുന്നത്.ബന്ധുജനങ്ങളിൽ നിന്ന് സഹായം ലഭിക്കും.ജോലിക്കാർക്കു അനുകൂലമായ സ്ഥലം മാറ്റത്തിന് സാധ്യത.ആരോഗ്യകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക.നവഗ്രഹ ക്ഷേത്രത്തിൽ ബുധന് പുഷ്‌പാഞ്‌ജലി നടത്തണം. നല്ല ദിവസം 10 ചൊവ്വ.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): മക്കളുടെ വിവാഹക്കാര്യങ്ങളിൽ തീരുമാനമുണ്ടാകും.ഭാഗ്യദായകമായ ഒരു ആഴ്ച കൂടെയാണ്.ജോലിക്കാര്യങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകും. ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തി ചുവന്ന പുഷ്പങ്ങൾ കൊണ്ടുള്ള മാല സമർപ്പിക്കുക.നല്ല ദിവസം11 ബുധൻ.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): നല്ലൊരു വാരമാണ്. വിവാഹക്കാര്യത്തിൽ തീരുമാനം ഉണ്ടാകും.വാഹനം മാറ്റി,പുതിയത് വാങ്ങും.ആരോഗ്യം അത്ര തൃപ്തികരമല്ല.പുതിയ ജോലി ലഭിക്കാനും യോഗം കാണുന്നു. മഹാവിഷ്ണു ക്ഷേത്രത്തിൽ കദളിപ്പഴം സമർപ്പിക്കുക.
നല്ല ദിവസം,12 വ്യാഴം.

Related posts

താളിയോലഗ്രന്ഥത്തിന്റെ ചരിത്രം

SURYA Rajiv

കേരളത്തിന്റെ ആനത്തറവാട്

Sanoj Nair

​ബാബാജിയും 18 സിദ്ധന്മാരും ​

admin

Leave a Comment