Agriculture

വീട്ടുവളപ്പില്‍ കൃഷി ചെയ്യുവാന്‍ അനുയോജ്യമായ വിളയാണ്‌ അമരപ്പയര്‍.

banner

അമരപയറിന്റെ ഇംഗ്ലീഷ്‌ നാമം ‘ഇന്ത്യന്‍ ബീന്‍സ്‌’ എന്നാണ്‌. ശാസ്‌ത്ര നാമം ‘ഡോളിക്കോസ്‌ ലാബ്‌ ലാബ്‌’ ‘ലെഗു മിനേസേ’ എന്ന സസ്യകുടുംബത്തിലാണ്‌ അമരപയര്‍ പെടുന്നത്‌. അമരപ്പയറിന്റെ ജന്മനാട്‌ ഇന്ത്യയാണ്‌. വീട്ടുവളപ്പില്‍ കൃഷി ചെയ്യുവാന്‍ അനുയോജ്യമായ വിളയാണ്‌ അമരപ്പയര്‍. രണ്ട്‌ ഇനങ്ങള്‍ ഉണ്ട്‌. a) കുറ്റി ചെടിയായി വളരുന്നതും b) പടര്‍ന്നു വളരുന്നതും.

കൃഷിരീതി
പടര്‍ന്നു വളരുന്നവ പകല്‍ ദൈര്‍ഘ്യം കുറഞ്ഞ കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഇനങ്ങളാണ്‌. മേയ്‌ മുതല്‍ ആഗസ്റ്റ്‌ വരെയുള്ള കാലാവസ്ഥയാണ്‌ ഇവ കൃഷി ചെയ്യുവാന്‍ ഏറ്റവും അനുയോജ്യം. വേനല്‍ക്കാലത്ത്‌ ഇത്തരം ഇനങ്ങള്‍ കൃഷിചെയ്യുവാന്‍ യോജിച്ചതല്ല. കുറ്റിയായി വളരുന്ന ഇനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം. അമരയുടെ വിത്ത്‌ നേരിട്ട്‌ പാകിയാണ്‌ കിളിര്‍പ്പിക്കുന്നത്‌. പടരുന്ന ഇനം തടം എടുത്ത്‌ അതില്‍ അടിസ്ഥാന വളം (ചാണകപ്പൊടി, ആട്ടിന്‍ കാഷ്‌ഠം, കോഴികാഷ്‌ഠം) ഇതില്‍ ഏതെങ്കിലും ഒന്നും വേപ്പിന്‍ പിണ്ണാക്ക്‌, എല്ല്‌ പൊടി, പച്ചകക്കായും ചേര്‍ത്ത്‌ ഇളക്കുക. മണ്ണിന്റെ അമ്ലസ്വഭാവം നിയന്ത്രിക്കാനാണ്‌ പച്ച കക്കാ ചേര്‍ക്കുന്നത്‌.

ഒരു തടത്തില്‍ അഞ്ച്‌ ആറു കുരു ഇടുക. നന്നായി ആരോഗ്യത്തോട്‌ വളരുന്ന രണ്ടോ മൂന്നോ എണ്ണം നിര്‍ത്തിയിട്ട്‌ ബാക്കി പറിച്ചെടുക്കുക. കുറ്റിയായി വളരുന്നതാണ്‌ നടുന്നതെങ്കില്‍ 25 സെന്റീമീറ്റര്‍ അകലത്തില്‍ കുഴി എടുത്ത്‌ അതില്‍ പടര്‍ന്നു വളരുന്നതിനു ഇടുന്ന വളങ്ങള്‍ ഇട്ട്‌ കുഴിമൂടി അതില്‍ ഓരോ കുഴിയിലും രണ്ടോ മൂന്നോ വിത്ത്‌ ഇടുക. ഏറ്റവും ആരോഗ്യപരമായി വളര്‍ന്ന ഒരെണ്ണം നിര്‍ത്തിയിട്ട്‌ ബാക്കി പറിച്ചെടുക്കുക. വാണിജ്യാടിസ്ഥാനത്തില്‍ രാസവളം ഉപയോഗിച്ചുള്ള കൃഷിയാണെങ്കില്‍ ഹെക്ടര്‍ ഒന്നിന്‌ 20 ടണ്‍ ജൈവ വളവും 110 കിലോ യൂറിയായും 550 കിലോ സൂപ്പര്‍ ഫോസ്‌ഫേറ്റും 85 കിലോ പൊട്ടാഷും നല്‌കണം. മുഴുവന്‍ സൂപ്പര്‍ ഫോസ്‌ഫേറ്റും പകുതി വീതം യൂറിയായും, പൊട്ടാഷും അടിസ്ഥാന വളമായി നല്‍കണം. ബാക്കിയുള്ള യൂറിയായും, പൊട്ടാഷും ചെടി പടരുന്ന സമയത്തും പുഷ്‌പിക്കുന്ന സമയത്തുമായി നല്‍കണം. ജൈവ കൃഷിയാണെങ്കില്‍ പത്ത്‌ ദിവസം കൂടുമ്പോള്‍ ജീവാമൃതം കലക്കി ഒഴിച്ചോ, ഏതെങ്കിലും ജൈവ വളം കലക്കി ഒഴിച്ചാലും മതിയാകും. പന്തലില്‍ വളരുന്നവ വള്ളി വീശി തുടങ്ങുമ്പോള്‍ കൊലുമ്പ്‌ (താങ്ങ്‌) കൊടുത്ത്‌ പന്തലിട്ട്‌ അതില്‍ വേണം കയറ്റി വിടാന്‍. സാധാരണ പച്ചക്കറികള്‍ക്ക്‌ ആവശ്യമുള്ളത്രയും വെള്ളം ഇതിനു വേണ്ട.

സസ്യ സംരക്ഷണം
മറ്റു പയര്‍ വര്‍ഗ്ഗങ്ങളുടെയത്രയും കീടബാധ അമരപ്പയറിനില്ല. ജൈവ കൃഷിയാണ്‌ ചെയ്യുന്നതെങ്കില്‍ ജൈവകീടനാശിനിയുംരാസവളകൃഷിയാണുചെയ്യുന്നതെങ്കില്‍വീര്യം കുറഞ്ഞകീടനാശിനി യുപയോഗിച്ചു നിയന്ത്രിക്കാം. ജലസേചനം മറ്റു പയര്‍ വര്‍ഗ്ഗങ്ങളുടേതു പോല്‍ ആവശ്യമില്ല. പൂവിടുന്ന സമയത്ത്‌ ജലസേചനം ഒഴിച്ചു കൂടാന്‍ പാടില്ല.

വിളവെടുപ്പ്‌
കായ്‌കള്‍ മൂത്ത്‌ നാരുവയ്‌ക്കുന്നതിനു മുന്‍പായി വിളവെടുക്കണം. സാധാരണയായിപൂവ്‌ വിരിഞ്ഞാല്‍ 20 – 25 ദിവസത്തിനകം പാകമാകും.

പോഷകമൂല്യം
100 ഗ്രാം അമരപ്പയറില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം ഊര്‍ജ്ജം (കിലോ കലോറി) – 48, നാര്‌ – 1.8 gram, പ്രോട്ടീന്‍ – 3.8 gram, കാത്സ്യം – 210 മില്ലി ഗ്രാം, ഇരുമ്പ്‌ – 1.7 മില്ലി ഗ്രാം, വിറ്റാമിന്‍ എ. – 320 മില്ലിഗ്രാം, തയാമിന്‍ – 0.01 മില്ലി ഗ്രാം, റൈബോഫ്‌ളാവിന്‍ – 0.06 മില്ലി ഗ്രാം, വിറ്റാമിന്‍ സി. – 9 മില്ലി ഗ്രാം. ആര്‍ക്കും വളരെ പ്രയാസം കൂടാതെ വളര്‍ത്താമെന്ന ഒരു പയര്‍ വര്‍ഗ്ഗമാണ്‌ അമരപ്പയര്‍. രണ്ടോ മൂന്നോ കുറ്റിപ്പയര്‍ പാഴായി കിടക്കുന്ന സ്ഥലത്ത്‌ വളര്‍ത്തിയാല്‍ വീട്ടിലേക്ക്‌ ആവശ്യമായ പയര്‍ ലഭിക്കും. ഇത്രയുംപോഷകാംശമുള്ളപയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ടചെടിപ്രയാസംകൂടാതെ,വലിയ കീടബാധയില്ലാതെ വളര്‍ത്താന്‍ പറ്റിയ ഇനമില്ല.

Related posts

ചീര കൃഷിരീതി .

SURYA Rajiv

ശതാവരിയുടെ ക്യഷിരീതിയുംഔഷധഗുണങ്ങളും

SURYA Rajiv

ശീതകാലപച്ചക്കറി കൃഷി:പൊന്ന് വിളയിക്കാൻ കാബേജ്

SURYA Rajiv

Leave a Comment