Articles

ക്ഷിപ്ര കാര്യ സിദ്ധിക്ക് വിഗ്നേശ്വരന് മുക്കുറ്റി പുഷ്‌പാഞ്‌ജലി !

banner

തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക് മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നത്.

സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ “ഗം ക്ഷിപ്ര പ്രസാദനായ നമ:” എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്‌താല്‍ കാര്യ തടസ്സം,ധന തടസ്സം,വിദ്യാ തടസ്സം,വിവാഹ തടസ്സം,തൊഴില്‍ തടസ്സം എന്നിങ്ങനെ എത്ര വലിയ തടസ്സവും അതിവേഗം ഒഴിയുമെന്നാണ് വിശ്വാസം .

പക്കപ്പിറന്നാള്‍ തോറും മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നതിലൂടെ സര്‍വ ഗ്രഹ ദോഷങ്ങള്‍ക്കും പരിഹാരം ഉണ്ടാകും.പരീക്ഷകള്‍, അഭിമുഖങ്ങള്‍, നൂതന സംരംഭങ്ങളുടെ സമാരംഭങ്ങള്‍, ഗൃഹാരംഭം, ഗൃഹ പ്രവേശം ആദിയായ മംഗള കര്‍മങ്ങള്‍ എന്നിവയ്ക്ക് മുന്നോടിയായി ഈ വഴിപാടു ചെയ്യുന്നവര്‍ക്ക് ഗണേശ കാരുണ്യത്താല്‍ വിഘ്നങ്ങള്‍ ഒഴിഞ്ഞ് ആഗ്രഹ സാഫല്യം ഉണ്ടാകുമത്രെ .

വിധിപ്രകാരമുള്ള പൂജാകര്‍മ്മങ്ങളും ഭക്തന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും വിനായക കൃപയാല്‍ ഒഴിവാകുക തന്നെ ചെയ്യും.

Related posts

തുലാമാസത്തിലെ സ്കന്ദഷഷ്ഠി പ്രാധാന്യമർഹിക്കുന്നത് എങ്ങനെ ?

SURYA Rajiv

മഹാവൈദ്യനായ തകഴിയിലെ ശ്രീ ധർമ്മശാസ്താവ്

Sanoj Nair

പവിത്രമായ ചന്ദനത്തിന്റെ മാഹാത്മ്യം

SURYA Rajiv

Leave a Comment