Articles

അറിയണം ആത്തി ചക്കയുടെ ഈ ഗുണഗണങ്ങൾ

banner

നമ്മുടെ വീട്ടുമുറ്റത്ത് അധികമാരും ശ്രദ്ധിക്കാതെ വളർന്ന് മധുരമേറിയ ഫലം നൽകുന്ന ആത്തിച്ചക്ക പോഷക സമൃദ്ധമാണെന്ന് എത്രപേർക്കറിയാം. നാടൻ ഫലങ്ങൾ എല്ലാം തന്നെ ഇത്തരത്തിൽ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായവ തന്നെ. വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങളും പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും കൊണ്ട് സമ്പന്നമാണ് ആത്തിച്ചക്ക.

ശരീരത്തിന്റെ ക്ഷീണവും, തളർച്ചയും പേശികളുടെ ബലക്കുറവുമകറ്റി നഷ്ടമായ ഊർജം തിരിച്ചു നല്കാൻ ഈ ഫലം ഉത്തമമാണ്‌.

ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിച്ച് ദഹനം ത്വരിതപ്പെടിത്തുന്നു, വിറ്റാമിൻ സി എന്ന ആന്റി ഓക്സിഡന്റിന്റെ പ്രവർത്തനം ശരീരത്തിലെ ഫ്രീ റഡിക്കൽസ്സിനെ നശിപ്പിച്ച് നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും ആത്തിച്ചക്ക ഒരു പ്രധാന പങ്കു വഹിക്കുന്നു.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു, സ്തനാർബുദം ചെറുക്കുന്നു. കുടലുകൾക്ക് സംരക്ഷണം നല്കുന്നു, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും ആത്തിച്ചക്ക ഉത്തമം തന്നെ.

ഗർഭകാലത്തെ മനമ്പിരട്ടൽ ഛർദ്ദി എന്നിവ തടയുന്നതിനു മാത്രമല്ല, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും മാസം തികയാതെയുള്ള പ്രസവം തടയുന്നതിനും ഫലപ്രദമത്രേ.

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഈ ഫലം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. തൊലിപ്പുറത്തെ മുറിവുകൾ എളുപ്പത്തിൽ സുഖപ്പെടുന്നതിനും പുതിയ ചർമ്മം കോശങ്ങൾ ഉണ്ടാകുന്നതിനും സഹായിക്കുന്നു.

ആത്തിച്ചക്കയുടെ മാംസളമായ ഭാഗവും നാരങ്ങാനീരും ചേർത്ത് കുഴമ്പാക്കി ആഴ്ചയിൽ 3 ദിവസം മുഖത്തു പുരട്ടുന്നത് മുഖക്കുരുവിന്റെ ശല്യം ഇല്ലാതാക്കും. തൊലിപ്പുറത്തുണ്ടാകുന്ന ചുളിവുകൾ തടയാൻ ഇത് കഴിക്കുന്നത് ശീലമാക്കിയാൽ മതിയാകും.

ഇതിൽ അടങ്ങിയ വൈറ്റമിൻ സി കൊളാജെൻ എന്ന പ്രോട്ടീൻ വർദ്ധിപ്പിച്ച് തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. ഒപ്പം ആത്തിച്ചക്കയിൽ അടങ്ങിയിട്ടുള്ള കോപ്പർ അകാലനര തടഞ്ഞ് തലമുടിയുടെ സ്വാഭാവികത നിലനിർത്തി മുടികൊഴിച്ചിൽ തടയുന്നു. ആത്തിച്ചക്ക ഒരു ദിവ്യഫലം തന്നെ എന്ന് മനസ്സിലയില്ലേ?

Related posts

മരണാനന്തര ജീവിതം ;സത്യവും മിഥ്യയും

SURYA Rajiv

ആയില്യ പുണ്യം തേടി ഭക്ത സഹസ്രങ്ങൾ.

SURYA Rajiv

കിഴക്കുണരും കന്യാകുമാരി

SURYA Rajiv

Leave a Comment