Featured

ശില്പ ചാതുര്യം കൊണ്ട് പുകൾപെറ്റ രാജാറാണി ക്ഷേത്രം

banner

പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടത് എന്നു കരുതുന്ന ,ശില്പ ചാതുര്യം കൊണ്ട് പുകൾപെറ്റ ക്ഷേത്രമാണ് ഒഡിഷ ( ഒറീസ) യുടെ തലസ്ഥാനം ആയ ഭുവനേശ്വറിൽ സ്ഥിതി ചെയ്യുന്ന രാജാറാണി ക്ഷേത്രം . ( ഇന്ദ്രേശ്വര ക്ഷേത്രം )

ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്തോ , ബംഗാളിലെ ഗവർണ്ണർ ആയിരുന്ന സുൽത്താൻ സുലൈമാന്റെ കാലത്തോ ഉണ്ടായ ആക്രമണങ്ങളിൽ നിന്നും രക്ഷപെടാൻ വേണ്ടി മൂല വിഗ്രഹം മാറ്റിയത് ആയിരിക്കാം എന്നു ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട് ( ടിപ്പുവിനെ ഭയന്ന് ഗുരുവായൂരിലെ വിഗ്രഹത്തെ മാറ്റിയത് പോലെ ) .

പ്രണയ സല്ലാപങ്ങളിൽ മുഴുകുന്ന സ്ത്രീ -പുരുഷ ശില്പങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ” പ്രണയ ക്ഷേത്രം അഥവാ ലവ് ടെംപിൾ എന്നും ഈ ആരാധനാലയത്തിന് പേരുണ്ട് എന്നാൽ ഏറ്റവും കൗതുകകരമായ കാര്യം ഇവിടുത്തെ ശ്രീകോവിലിൽ വിഗ്രഹം ഇല്ല എന്നതാണ് . അത് കൊണ്ട് തന്നെ ഈ ക്ഷേത്രം ആർക്കാണ് സമർപ്പിച്ചിരുന്നത് എന്ന കാര്യം ഇന്നും അജ്ഞാതമായി തുടരുന്നു .

ക്ഷേത്രത്തിലെ പാർവതി പരമേശ്വരന്മാരുടെ ശില്പങ്ങൾ കണ്ടു ശിവ ക്ഷേത്രം ആയിരുന്നു ഇതെന്നും , ഇന്ദ്രേശ്വര ക്ഷേത്രം എന്നും പേരുണ്ടായിരുന്നതിനാൽ , വിഷ്ണു ക്ഷേത്രം ആയിരുന്നു ഇതെന്നും വാദങ്ങൾ ഉണ്ട് . ഏതായാലും ഒരു ആരാധനാലയം എന്നതിലുപരി ഇന്നിത് പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിൽ ഉള്ള ഒരു ടൂറിസ്റ്റു കേന്ദ്രമാണ് .

  • ഇവിടുത്തെ പ്രധാന ആകർഷണം നാഗകന്യകയുടെ ശില്പമാണ് ഇത്രയും മനോഹരമായ ഒരു നാഗദേവതാ ശിൽപം വേറെ എവിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണ്

  • കടപ്പാട് Adv.Kamaljith T.K.

Related posts

ഗംഗ …..ആദിയിൽ നിന്ന് അനാദിയിലേക്ക് അനുസ്യൂതം തുടരുന്ന പ്രവാഹം

Sanoj Nair

​തിരുവാഭരണ ഘോഷയാത്ര – പന്തളം മുതൽ ശബരിമല വരെ​

admin

ബി-ഹണ്ട്: ത്രില്ലർ സീരീസ് എല്ലാ വൈകുന്നേരം 8 മണിക്ക് നിങ്ങളുടെ സ്വന്തം തത്വമയി ടി.വി യിൽ.

admin

Leave a Comment