Articles

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ കുഞ്ഞ് പഠിക്കുന്ന ചില കാര്യങ്ങൾ

banner

ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവനെടുക്കുമ്പോൾ മുതൽ അമ്മയ്ക്കുണ്ടാകുന്ന അനുഭവങ്ങളിലൂടെ പല കാര്യങ്ങളും പഠിക്കുന്നുണ്ട്. അമ്മ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പറയുന്നതും അനിഭാവിക്കുന്നതും എല്ലാമായകാര്യങ്ങളും കുഞ്ഞ് പകർത്തിയെടുക്കുന്നുണ്ട്. നമ്മെയെല്ലാം അതിശയിപ്പിക്കുന്ന അത്തരം ചില കാര്യങ്ങൾ എന്തോക്കെയാണെന്ന് അറിയേണ്ടേ..
ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ആഹാരത്തിന്റെ ഗുണം കുഞ്ഞിനും ലഭിക്കുന്നു. വളര്‍ച്ചയുടെ ഇരുപതാം ദിവസം കുഞ്ഞിന് രുചിയറിയാന്‍ കഴിയുമെന്നാണ് പറയുന്നത്. ഗർഭിണിയായിരിക്കുമ്പോൾ നിങ്ങൾ നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ ജനിക്കുന്ന കുഞ്ഞിനും അത്തരം ഭക്ഷണങ്ങളോടായിരിക്കും പ്രിയം. അതുകൊണ്ട് ഫാസ്റ്റ് ഫുഡുകള്‍ കഴിയുന്നതും ഒഴിവാക്കുക.

ഏറ്റവും പുതിയ 4ഡി അൾട്രസൗണ്ട്‌ സ്കാൻ പ്രകാരം ഗർഭസ്ഥ ശിശുവിന്‌ ചിരിക്കാൻ കഴിയും എന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. മുപ്പത്തിയാറാം ആഴ്ച മുതൽ അവർ അവരുടേതായ ചില ഫേഷ്യൽ എക്സ്പ്രെഷൻസ്‌ സ്വായത്തമാക്കും. ഉദാഹരണത്തിന്‌ മൂക്ക്‌ ചുളുക്കുക, വിഷമം പ്രതിഫലിപ്പിക്കുന്ന മുഖം, എന്തിന്‌ ദേഷ്യം പ്രകടിപ്പിക്കാനും കഴിയുകത്രേ. ഗർഭസ്ഥശിശുവിന്‌ മനോഹരമായി പുഞ്ചിരിക്കാനും, സന്തോഷാധിക്യത്താൽ കണ്ണുകൾ ചിമ്മാനും, വളരെ സൗമ്യ ഭാവം പ്രകടിപ്പിക്കാനും കഴിയും. ഒരു കുഞ്ഞിന്‌ ഗർഭാശയത്തിൽ കിടന്ന്‌ തന്നെ പലകാര്യങ്ങളും തിരിച്ചറിയാനുള്ള കഴിവുണ്ടാകും, പുറത്ത്‌ നിന്ന്‌ കേൾക്കുന്ന വലിയ ശബ്ദങ്ങൾ തീവ്രമായ പ്രകാശം ഇവയൊക്കെ തന്നെ തിരിച്ചറിയാൻ അവർക്ക്‌ കഴിയും. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക്‌ അനുസരിച്ച്‌ അവരുടേതായ രീതിയിൽ പ്രതികരിക്കാൻ കുഞ്ഞുങ്ങൾ ശ്രമിക്കും, സന്തോഷവും, പേടിയും അസ്വസ്ഥതകളും പ്രകടിപ്പിക്കുമ്പോൾ ആണ്‌ കുഞ്ഞ്‌ വയറിൽ ചവിട്ടുന്നതും തൊഴിക്കുന്നതും അമ്മ അറിയുന്നത്‌, എല്ലാം ആ കുരുന്നിന്റെ വികാരപ്രകടനങ്ങൾ തന്നെ, സംശയിക്കേണ്ടഗർഭാവസ്ഥയിൽ നിന്ന് തന്നെ കിട്ടിയിരിക്കും. ജനിക്കുന്നതിനുമുന്‍പ് എങ്ങനെയെല്ലാം തന്റെ ശരീരത്തെ നിയന്ത്രിക്കണം എന്ന് പഠിച്ചിരിക്കും എന്നത്തിന്റെ തെളിവാണിത്.
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് പാട്ടുകളും കഥകളും ഇഷ്ടപ്പെടുന്നു. ഇത് ജനിച്ചശേഷവും തിരിച്ചറിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭിണികള്‍ കുഞ്ഞിന്റെ സന്തോഷത്തിന് പാട്ടുകള്‍ കേള്‍ക്കുകയും കഥകള്‍ വായിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇത് അവരുടെ ബുദ്ധി വളര്‍ച്ചയ്ക്കും സഹായകമാകും.ഗർഭിണിയാ യിരിക്കുമ്പോൾ നിങ്ങളിൽ ഉത്കണ്ഠ ഉണ്ടാകുന്നത് ശിശു തന്റെ ഇടത്തേ കൈ ഉയര്‍ത്തി മുഖം മറയ്ക്കാന്‍ ശ്രമിക്കും. പിരിമുറക്കത്തില്‍ നിന്നും സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് കുഞ്ഞ് നടത്തുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കുഞ്ഞിന് വളരെ ദോഷം ചെയ്യും.ജനിച്ചശേഷവും ഭാവിയിൽ കുട്ടിയ്ക്ക് ശ്രദ്ധകുറവോ വിഷാദരോഗമോ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ട് ഗർഭാവസ്ഥയിൽ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക.
മൂന്ന് മാസം വളർച്ചയെത്തുന്നത് മുതൽ ഗർഭാവസ്ഥയിൽ തുടർച്ചയായി കേൾക്കുന്ന ഗാനം ജനിച്ച ശേഷവും കുഞ്ഞിൻറെ ഓർമ്മയിൽ നിലനിൽക്കും എന്നാണ് പറയുക.ഗാനം തുടർച്ചയായി കേൾക്കുന്ന കുഞ്ഞ് ജനിച്ച ശേഷവും അതേ ഗാനം കേൾക്കുമ്പോൾ തലച്ചോറിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. കുട്ടിയുടെ അവബോധം ഗര്‍ഭാവസ്ഥയില്‍ തന്നെ രൂപപ്പെടുന്നു. അതുകൊണ്ട് തന്നെ അച്ഛനമ്മമാർ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ നല്ല ഗാനങ്ങൾ തിരഞ്ഞെടുത്ത് കേൾപ്പിക്കാൻ മറക്കരുത്.

Related posts

ക്ഷേത്ര പ്രദക്ഷിണത്തിന്റെ പ്രസക്തി

Sanoj Nair

വിളക്കിലെ കരി ഭക്തർ നെറ്റിയിൽ തൊട്ടാൽ ?

Sanoj Nair

അടുക്കള വീടിന്റെ ഐശ്വര്യത്തിന്റെ രഹസ്യമെന്ത് ?

SURYA Rajiv

Leave a Comment