Articles

ഉത്ഥാന ഏകാദശിയുടെ സവിശേഷത എന്താണ് ?

banner

ചാന്ദ്രപക്ഷ കാർത്തികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഉത്ഥാന ഏകാദശി.ഇതനുസരിച്ച് 2019 നവംബർ 08നു വെള്ളിയാഴ്ചയാണ് ഉത്ഥാന ഏകാദശിവ്രതം അനുഷ്ഠിക്കേണ്ടത്. ശങ്കാസുര എന്ന ശക്തനായ അസുരൻ മൂന്ന് ലോകങ്ങളിലും വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ദേവന്മാരുടെ പ്രാർത്ഥനയിൽ മഹാവിഷ്ണു ശങ്കാസുരനുമായി യുദ്ധത്തിന് പോയി. വർഷങ്ങളോളം ശങ്കസുരനോടൊപ്പം വിഷ്ണുവിനോട് യുദ്ധം ചെയ്തു. യുദ്ധത്തിൽ ശങ്കാസുര കൊല്ലപ്പെട്ടു. യുദ്ധം ചെയ്യുമ്പോൾ വിഷ്ണു വളരെ ക്ഷീണിതനായി ക്ഷീര കടലിൽ അനന്തമായി ഉറങ്ങാൻ തുടങ്ങി .പാലാഴിയിലെ അനന്തശയ്യയിൽ യോഗനിദ്രയിലായിരുന്ന മഹാവിഷ്ണു ഉറക്കം കഴിഞ്ഞ് ഉണർന്നെഴുന്നേൽക്കുന്നത് ഈ ദിവസമാണ് എന്നാണു വിശ്വാസം. അതിനാൽ ഉത്ഥാനൈകാദശി ദിവസം വ്രതമനുഷ്ഠിക്കുന്നത് മറ്റ് ഏകാദശിയെക്കാൾ വിശേഷമാണ് എന്ന വിശ്വാസമുണ്ട്….
മഹാവിഷ്ണുവിന്റെ ഉറക്കം നാലു മാസം നീളുന്നതാണ്. ചാന്ദ്രപക്ഷ ആഷാഢമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസമാണ് ഉറങ്ങാൻ കിടക്കുന്നത് അതുകൊണ്ട് ഈ ഏകാദശി ശയനൈകാദശി എന്ന് അറിയപ്പെടുന്നു. പിന്നീട്, ഭാദ്രപദ മാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിവസം ഉറക്കത്തിനിടയിൽ തിരിഞ്ഞൊന്നു കിടക്കും. അതുകൊണ്ട് അന്നു.. പരിവർത്തനൈകാദശി. അതുകഴിഞ്ഞാണ് ഉണർന്നെഴുന്നേൽക്കുന്ന ഈ ഉത്ഥാനൈകാദശി വരുന്നത്…
തുലാമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ ഏകാദശിദിവസമാണിത്.വിഷ്ണുവിന്റെ ഉറക്കം എന്നു വിശ്വസിക്കപ്പെടുന്ന ഈ നാലുമാസത്തെയാണു ചാതുർമാസ്യം എന്നു പറയുന്നത്.
ചാതുർമാസ്യവ്രതം അനുഷ്ഠിക്കുന്നതും ഏറെ പുണ്യദായകമാണ്….
ദീപാവലിക്ക് ശേഷം വരുന്ന ഈ ഏകാദശിയെ ദേവതാനി അല്ലെങ്കിൽ ദേവ് പ്രബോദിനി ഏകാദശി എന്ന് വിളിക്കുന്നു. ,

വിഷ്ണുവിന്റെ ഉറക്കകാലത്തെ ഈ നാലുമാസങ്ങളിൽ വിവാഹം മുതലായ പുണ്യകർമ്മങ്ങൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. ഹരിയുടെ ഉണർവ്വിന് ശേഷമാണ് എല്ലാ ശുഭകരവുമായ പ്രവൃത്തികൾ ഈ ഏകാദശിയിൽ നിന്ന് ആരംഭിക്കുന്നത്.
ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ മോക്ഷം ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണിത്. കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അനുഷ്ഠിക്കാവുന്ന വ്രതമെന്ന പ്രത്യേകതയുമുണ്ട്. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഏകാദശി ദോഷകാഠിന്യം കുറയ്ക്കാൻ ഏകാദശി വ്രതം ഉത്തമമാണ്. വ്രത ദിനങ്ങളിൽ ഭക്തിയോടെ വിഷ്ണു ഗായത്രി കുറഞ്ഞത് 9 തവണ ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർദ്ധനവും സാമ്പത്തിക ഉന്നമനവും ലഭ്യമാകും…

വിഷ്ണു ഗായത്രി…

“ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്”…

Related posts

രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ

SURYA Rajiv

പാവൽ കൃഷി; കയ്പ്പിലെ പോഷകസമൃദ്ധി ഒപ്പം മധുരമൂറും ആദായവും

SURYA Rajiv

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

SURYA Rajiv

Leave a Comment