Articles Featured Uncategorized

മൈലാടി ;ദേവീ-ദേവന്മാർ ഇവിടെ ജനിക്കുന്നു …..

banner

നാഗർകോവിൽ-കന്യാകുമാരി റൂട്ടിൽ അഞ്ചുഗ്രാമത്തിലേക്കുള്ള പഴയ നാട്ടിടവഴിയിലാണ് മൈലാടി എന്ന പ്രകൃതി സുന്ദരമായ ഗ്രാമം .

മൈലാടിയെന്ന കൊച്ചുഗ്രാമത്തിലെത്തുമ്പോൾ തന്നെ ഇവിടെ മുഴങ്ങി കേൾക്കുന്നത് ഉളിയുടെ സീൽക്കാരവും ചുറ്റികയുടെ താളവുമാണ് . കൽപ്രതിമകൾ അടുക്കി വച്ചിരിക്കുന്ന കടകളാണ് ആദ്യം കണ്ണിൽപ്പെടുക. മിക്ക കടകളോടും ചേർന്ന് പണിശാല ഉണ്ടാകും. ക്ഷേത്രങ്ങളിലേക്കുള്ള വിഗ്രഹങ്ങളാണ് ഇവിടെ ഏറ്റവും കൂടുതൽ നിർമിക്കപ്പെടുന്നത്. അതുപോലെ വീട്നിർമാണത്തിനും അലങ്കാരത്തിനുമുള്ള വസ്തുക്കളും കല്ലിൽ കൊത്തിയെടുക്കുന്നുണ്ട്.കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും ദേവീ ദേവന്മാരുടെ വിഗ്രഹവും ഈ ഗ്രാമത്തിൽ പിറവി കൊണ്ടതാണ് .

തഞ്ചാവൂര്‍ കഴിഞ്ഞാല്‍ തെക്കേ ഇന്ത്യയില്‍ ശില്‍പ നിര്‍മ്മാണം കാണാന്‍ കഴിയുന്നത് ഇവിടെ മാത്രമായിരിക്കും.പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇവിടുത്തെ ഈ പ്രദേശത്തിന് രാജഭരണ കാലത്തെ അനുവദിച്ചു കിട്ടിയ അവകാശമാണ് ശില്‍പനിര്‍മ്മാണം.

കറുത്തിരുണ്ട പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രാമം. അതിന്‍മേല്‍ കരവിരുതിന്‍റെ ചാരുതപ്രകടമാക്കുകയും ചൈതന്യമുള്ള വിഗ്രഹങ്ങൾ കടഞ്ഞെടുക്കുകയും ചെയ്യുന്നു . പണിയുമ്പോള്‍ അടര്‍ന്നുപോകാത്ത തരത്തിലുള്ള നല്ല ഉറപ്പുള്ള പാറകളാണ് ശില്‍പ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. അത്തരം പാറകള്‍ നിറഞ്ഞതാണ് ഈ പ്രദേശം.ശില്‍പങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സര്‍വവിധ സന്നാഹങ്ങളും ഒരുക്കിയിരിക്കുകയാണ് ഇവിടുത്തെ പ്രകൃതി.

പത്തടി നീളവും അഞ്ചടി കനവുമുള്ള കഷ്ണങ്ങളായിട്ടാണ് പണിശാലകളിൽ പാറഎത്തിക്കുക. ആധുനിക യന്ത്രങ്ങളുടെ വരവോടെ പണി കൂടുതൽ എളുപ്പമായിട്ടുണ്ടെന്ന് ഇവിടുത്തെ പണിക്കർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മുമ്പ് ഒരാഴ്ച്ചയെടുത്തിരുന്ന ജോലികൾ പലതും ഇപ്പോൾ രണ്ട് ദിവസം കൊണ്ട് തീർക്കാം. എന്നാൽ സൂക്ഷ്മമായ ഡിസൈനുകൾ കൊത്തിയെടുക്കാൻ ഇപ്പോഴും കൈപ്പണി തന്നെയാണ് നല്ലതെന്ന കാര്യത്തിൽ ആർക്കും വ്യത്യസ്ത അഭിപ്രായമില്ല.

വിഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഗണപതി വിഗ്രഹത്തിനാണ് . കാരണം മറ്റൊന്നുമല്ല, ഗണപതിയൊഴിച്ചുള്ള ദേവീദേവൻമാരുടെ വിഗ്രഹങ്ങൾ വീടിനകത്തു വയ്ക്കാൻ പാടില്ലെന്നാണ് വിശ്വാസം. പല വലുപ്പത്തിലുള്ള ഗണപതികൾ എല്ലാ കടകളിലെയും കാഴ്ചയാണ്.

മൈലാടിക്കുമേൽ ആശങ്കയായി ഒരു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് മൂന്ന് വർഷം മുമ്പാണ്. പരിസ്ഥിതിപരമായ കാരണങ്ങൾ മുൻനിർത്തി സ്ഥലത്തെ ക്വാറികളെല്ലാം അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. ഇതോടെ കല്ലിന്റെ ലഭ്യത പ്രതിസന്ധിയിലായി. ഇപ്പോൾ തിരുനെൽവേലി , കരുകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് കല്ലെത്തുന്നത്.

Related posts

ഭീകരാക്രമണങ്ങൾക്ക് തക്ക തിരിച്ചടി നൽകിയ വർഷം

SURYA Rajiv

ഇതാണ് ശബരിമല…ഭാഗം 2

Sanoj Nair

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ?

Sanoj Nair

Leave a Comment