Articles

വിളക്കിലെ കരി ഭക്തർ നെറ്റിയിൽ തൊട്ടാൽ ?

banner

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തർ നെറ്റിയിൽ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങൾ വരുത്തി വെക്കുന്നതും ആണ് എന്നാൽ പലരും കറുത്ത പൊട്ട് തൊടാറുണ്ട്‌.കറുത്ത പൊട്ട് അഥവാ കരിപ്രസാദം ഗണപതിഹോമത്തിന്റെ തൊടുകുറിയാണ്. ഹോമത്തിൽ കരിഞ്ഞ ഹവിസ്സുകൾ നെയ്യിൽ ചാലിചെടുത്തതാണ് കരിപ്രസാദം അതാണ് തിലകമായി ധരിക്കേണ്ടതു. ദേവിക്ഷേത്രത്തിലെ ദാരു വിഗ്രഹങ്ങളിൽ നടത്തുന്ന ചാന്താട്ടത്തിന്റെ പ്രസാദവും കറുത്തിരിക്കും. അതും നെറ്റിയിൽ ധരിക്കുന്നതു ദേവിപ്രീതിക്ക് നല്ലതാണ്. ഒരു പക്ഷെ ഇതേക്കുറിച്ച് അറിയാത്തവർ വിളക്കിലെ കരി എടുത്ത് നെറ്റിയിൽ പ്രസാദമായി തൊടും എന്നാൽ ഇതു തെറ്റാണെന്ന് മനസിലാക്കുക.

കേട്ടറിവിലെ ഒരു പഴമൊഴി പറഞ്ഞാൽ “വിളക്കിലെ കരി നാണം കെടുത്തും”
എന്നാണ്. വിളക്കിലെ കരി തൊട്ടാൽ നാണക്കേട്‌ എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം. എന്നാൽ നാണക്കേട്‌ മാത്രമല്ല “ജീവിതം മുഴുവൻ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും എന്ന് കുന്തി ദേവിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.

കുന്തിയുടെ യഥാർത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജൻ. കുന്തീഭോജന് മക്കൾ ഇല്ലാതിരുന്നതിനാൽ പൃഥയെ ശൂരസേനൻ കുന്തീഭോജന് ദത്ത് നൽകി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായിതീർന്നു. കുന്തീഭോജന്റെ കൊട്ടാരത്തിൽ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി. അവർക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങൾ നൽകുക ഹോമ സ്ഥലം വൃത്തിയാക്കുക വിളക്ക് വെക്കുക എന്നിങ്ങനെ പോകുന്നു ജോലികൾ.
ഒരുനാൾ മദ്ധ്യാഹ്നത്തിൽ കുന്തീദേവി ബ്രാഹ്മണശാലയിൽ ചെന്നപ്പോ ബ്രാഹ്മണബാലകന്മാർ അവിടെ കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ് കണ്ടതു. ബാലികയായ കുന്തീദേവിയുടെ മനസ്സിൽ ഒരു കുസൃതി തോന്നി. അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കിൽ പടർന്നുപിടിച്ചിരുന്ന കരി വിരൽ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണബാലകരുടെ മുഖത്ത് മീശയും മറ്റും വരച്ചു. ഉറക്ക മുണർന്ന ബാലകർ അന്യോന്യം നോക്കിച്ചിരിച്ചു. സ്വന്തം മുഖത്തെ കരി കാണാതെ മറ്റാളുടെ മുഖത്തെ വരകുറി കണ്ടാണ്‌ അവർ ചിരിച്ചതു പക്ഷെ തങ്ങൾ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞപ്പോൾ ആ നിഷ്കളങ്ക ബാല്യങ്ങൾക്ക്‌ ദേഷ്യം സഹിക്കാനായില്ല. അവർ ക്രോധത്താൽ ശപിച്ചു. “ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചതു അവരുടെ ജീവിതവും ഇപ്രകാരം കരിപുരണ്ടതായി തീരട്ടേ” എന്നായിരുന്നു ശാപവാക്കുകൾ. അതിന് ശേഷം കുന്തീദേവിയുടെ ജീവിതത്തിൽ അനുഭവിച്ച കദനത്തിന്റെ കഥകൾ നമുക്ക് അറിയവുന്നതാണ്

Related posts

അനന്തപുരിയിൽ ഇനി ജപമന്ത്രങ്ങളുടെ പകലിരവുകൾ ; ശ്രീപദ്മനാഭ സവിധത്തിൽ മുറജപത്തിന് ഭക്തിനിർഭരമായ തുടക്കം

SURYA Rajiv

ഹൈന്ദവ നവോത്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ സന്യാസിശ്രേഷ്ഠൻ ;ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി

SURYA Rajiv

പവിത്രമായ ചന്ദനത്തിന്റെ മാഹാത്മ്യം

SURYA Rajiv

Leave a Comment